ഏകീകൃത പെൻഷൻ സ്കീം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; ആർക്കൊക്കെ ഗുണം? പ്രധാന സവിശേഷതകൾ അറിയാം

ഇരുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം നൽകുമെന്ന പ്രതീക്ഷയോടെ പുതിയ ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലുളള സർക്കാർ ജീവനക്കാർക്ക് NPS തുടരാനോ പുതിയ പദ്ധതി തിരഞ്ഞെടുക്കാനോ അവസരമുണ്ട്. 2025 മാർച്ച് 31-നോ അതിന് മുൻപോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഈ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

2004 ഏപ്രിൽ 1ന് ശേഷം സേവനത്തിലേറിയ എല്ലാ സർക്കാർ ജീവനക്കാരും പദ്ധതിക്ക് അർഹരാകും. നിലവിൽ NPS പ്രകാരമുള്ള ജീവനക്കാർക്കും ഇതിൽ പങ്കെടുക്കാം. കുറഞ്ഞത് 10 വർഷം സേവനം പൂർത്തിയാക്കിയവർക്കും പദ്ധതി ബാധകമാണ്. 2025 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെങ്കിലും ജീവനക്കാർക്ക് നിലവിലെ NPS തുടരാനും പുതിയ സ്കീം തിരഞ്ഞെടുക്കാനും അവസരമുണ്ട്.

പദ്ധതിയുടെ മുഖ്യ ആകർഷണമായി ഉറപ്പായ പെൻഷൻ സംവിധാനമാണ്. വിരമിക്കൽ സമയത്ത് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50% വരെ പെൻഷൻ ലഭിക്കും. കുറഞ്ഞത് 25 വർഷം സേവനം പൂർത്തിയാക്കണം. ജീവനക്കാരന്റെ മരണത്തിനു ശേഷം ആശ്രിതർക്കായി 60% കുടുംബ പെൻഷൻ ഉറപ്പായും ലഭിക്കും. കുറഞ്ഞത് 10 വർഷം സേവനം പൂർത്തിയാക്കിയവർക്കു പ്രതിമാസം ₹10,000 മിനിമം പെൻഷൻ ലഭിക്കും. അടുത്ത സാമ്പത്തിക വർഷം മുതൽ കുടുംബ പെൻഷൻ പദ്ധതി കൂടി ലഭ്യമാകും.

പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അധികാരികൾ ഉടൻ വ്യക്തമാക്കും. പുതുക്കിയ പെൻഷൻ സംവിധാനത്തിലേക്ക് മാറണമോ എന്ന് തീരുമാനിക്കാൻ ജീവനക്കാർക്ക് കൂടുതൽ സമയം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top