തലപ്പുഴ: ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പ്രകടിപ്പിച്ച പ്രതിഷേധത്തെ തുടർന്നു വനംവകുപ്പ് സുരക്ഷാ നടപടികൾ ശക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ആദ്യഘട്ടത്തിൽ ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന് സമീപം കടുവയ്ക്കായി പ്രത്യേക കൂട് സ്ഥാപിച്ചു. നാട്ടുകാരുടെ ആശങ്കയെ തുടർന്ന് പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ചർച്ചയ്ക്കൊടുവിലാണ് കൂട് സ്ഥാപിക്കാൻ തീരുമാനമായത്. കൂടുതൽ കൂടുകൾ ആവശ്യമെങ്കിൽ സംസ്ഥാനം എത്തിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ച ക്യാമറകളുടെ നിരീക്ഷണവും ശക്തമാക്കി. കൂടാതെ, എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലും വനംവകുപ്പ് പുതുതായി ക്യാമറകൾ സ്ഥാപിക്കും. കടുവ ഭീതിയുമായി ബന്ധപ്പെട്ട് കോളേജിൽ അവധി നൽകണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന്, കോളേജ് അധികൃതരും ജനപ്രതിനിധികളും ചേർന്നുള്ള ചർച്ചയിൽ ഒരാഴ്ചക്കാലത്തേക്ക് ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തി അവധി അനുവദിക്കാൻ തീരുമാനിച്ചു.