തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില ഉയരുന്നു. വിവാഹ സീസണിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുകയാണ് വില വര്‍ധനം. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിലെ സ്വര്‍ണവിലയെ കാര്യമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
അമേരിക്കയുടെ താരിഫ് നയത്തിനെതിരായ വിവിധ രാജ്യങ്ങളുടെ പ്രതികരണവും വിപണിയില്‍ പ്രതീക്ഷാകുറവുണ്ടാക്കിയതിനാല്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായി. ഇന്ന് മാത്രം ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8000 രൂപ കവിഞ്ഞു. ഇന്നലെ 7970 രൂപയായിരുന്നു ഗ്രാമിന്‍റെ വില, ഇന്ന് അത് 8035 രൂപയിലെത്തി. സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഗ്രാമിന് 8000 രൂപ കടക്കുന്നത്.