ലുലു ഗ്രൂപ്പിന്റെ പുതിയ പ്രഖ്യാപനം നാളെ; എന്തായിരിക്കും എം.എ യൂസഫ് അലിയുടെ മഹത്തായ പദ്ധതി?

സംസ്ഥാനത്ത് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടക്കുന്ന ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി നിക്ഷേപ സാധ്യതകളെ കുറിച്ച് പ്രതികരിച്ചു. ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐടി സേവന മേഖലയും ഭക്ഷ്യ സംസ്കരണ രംഗവും ലുലു ഗ്രൂപ്പിന്റെ നിക്ഷേപ മേഖലകളിലുണ്ടാകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യത്തിൽ മുന്നണികൾ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിക്ഷേപ തുകയോ പ്രാരംഭ പദ്ധതികളോ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.

ഇതിനിടെ, കേരളത്തിൽ വരും വർഷങ്ങളിൽ വലിയതോതിൽ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പിന്റെ പ്രതിനിധിയായ കരൺ അദാനി സമ്മിറ്റിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ ഭാഗമായി വലിയതോതിൽ അധിക നിക്ഷേപം നടത്തും. കൂടാതെ, കൊച്ചിയിൽ ഇ-കോമേഴ്‌സ് ഹബ് സ്ഥാപിക്കുകയും തിരുവനന്തപുരം വിമാനത്താവള വികസനത്തിനും നിക്ഷേപം നടത്താൻ തയ്യാറാകുകയും ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

കേന്ദ്ര മന്ത്രിമാരും വിദേശ ഭരണാധികാരികളും ഉൾപ്പെടെ മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സമ്മിറ്റ് സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top