ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: ഒരു ഗഡു കൂടി അനുവദിച്ച് സർക്കാർ

സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെൻഷനും ഗുണഭോക്താക്കൾക്ക് ആശ്വാസമായി. ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിന് 812 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കും. അടുത്ത ആഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. മറ്റു ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽ എത്തിച്ച് പെൻഷൻ കൈമാറും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭങ്ങൾ ആരംഭിക്കാൻ കൂടുതൽ സൗകര്യമൊരുക്കുന്നതിനായി കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുന്നു. തദ്ദേശ വകുപ്പ് ഇതുസംബന്ധിച്ച് നടപടികൾ ആരംഭിച്ചതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സംരംഭകർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിന് കൂടുതൽ വ്യക്തമായ മാനദണ്ഡങ്ങൾ ഒരുക്കാനാണ് സർക്കാർ പദ്ധതി. നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് അനുമതി ലഭ്യമാക്കാൻ പുതിയ വ്യവസ്ഥകൾ ഉണ്ടാകും.

ഫാക്ടറികളെ കാറ്റഗറി 1-ലും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2-ലും വിഭജിക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ വരുന്ന സംരംഭങ്ങൾക്ക് കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലടക്കം പ്രവർത്തിക്കാനുള്ള അനുമതി നൽകും. താമസ കേന്ദ്രങ്ങളിൽ 50% വരെ ഭാഗം ഇത്തരം സംരംഭങ്ങൾക്ക് ഉപയോഗിക്കാം. വ്യവസായ മേഖലയിൽപ്പെട്ട കാറ്റഗറി 1 സംരംഭങ്ങൾക്ക് ലൈസൻസിനു പകരം രജിസ്ട്രേഷൻ മാത്രം മതിയാകും. വ്യവസായ മേഖലയിൽ ഇല്ലാത്തവയ്ക്ക് പഞ്ചായത്തുകളുടെ അനുമതി ആവശ്യമാണ്, എന്നാൽ അനുമതി നിഷേധിക്കാനാകില്ല, ആവശ്യമായ നിബന്ധനകൾ നിർദ്ദേശിച്ചുകൊണ്ടു അനുവദിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സംരംഭത്തിന് ഒരിക്കൽ അനുവദിച്ച അനുമതി സംരംഭകന്മാരുടെ മാറ്റം മൂലം റദ്ദാകേണ്ട സാഹചര്യമുണ്ടാകില്ല. ലൈസൻസ് ഫീസ് മൊത്തം മൂലധന നിക്ഷേപം അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ പരിഹരിക്കാൻ വിദഗ്ധ സ്ഥാപനങ്ങളുടെ സഹായം തേടി സമയബന്ധിത നടപടി ഉറപ്പാക്കും. പഞ്ചായത്തുകളുടെയും സെക്രട്ടറിമാരുടെയും ചുമതലയിൽ വരുന്ന കാര്യങ്ങൾക്കു മാത്രമേ പരിശോധനയുണ്ടാകൂ. അനാവശ്യ പരിശോധനകൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top