പഴയ വാഹനങ്ങളുടെ റോഡ് നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ, കേന്ദ്ര സർക്കാർ പുതിയ നടപടിയുമായി. 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിങ് ഫീസ് എട്ടിരട്ടിയാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിലവിൽ 300 രൂപയായിരുന്ന ഇരുചക്രവാഹനങ്ങളുടെ ഫീസിന് 1000 രൂപയാക്കി ഉയർത്തും. കാറുകൾക്ക് 600 രൂപയായിരുന്നു നിലവിലെ നിരക്ക്, എന്നാൽ ഇത് 5000 രൂപയാകും. മുച്ചക്രവാഹനങ്ങൾക്ക് 2500 രൂപയാകും. വാഹനത്തിന്റെ പഴക്കത്തിനനുസരിച്ചായിരിക്കും ഈ വർദ്ധനവ് ബാധിക്കുക.
15 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കു് അഞ്ച് വർഷത്തിലൊരിക്കലാണ് ഫിറ്റ്നസ് പരിശോധന നിർബന്ധമാകുന്നത്. ടാക്‌സി, ടൂറിസ്റ്റ് വാഹനങ്ങൾക്കു് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണം. ഓൾട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകൾക്ക് സംസ്ഥാന സർക്കാർ നേരത്തെ നികുതി വർദ്ധിപ്പിച്ചിരുന്നു. ഫിറ്റ്നസ് ടെസ്റ്റ് ഫീസും കൂടി ചേർത്ത് വാഹന ഉടമകൾ ഇനി 14,600 രൂപയോളം നൽകേണ്ടി വരും. കൂടാതെ അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവുമുണ്ട്.
വാഹന ഇൻസ്പെക്ടർമാരുടെ പരിശോധനയ്ക്ക് പകരമായി കേന്ദ്രം യന്ത്രവത്കൃത പരിശോധന നിർദേശിച്ചിട്ടുണ്ടു്. സംസ്ഥാനങ്ങൾ തങ്ങളുടെ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങാത്തപക്ഷം, ഇത് സ്വകാര്യ മേഖലയിലേക്ക് വിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിലുള്ള 9 ടെസ്റ്റിങ് കേന്ദ്രങ്ങൾ നവീകരിക്കാനും 19 പുതിയ കേന്ദ്രങ്ങൾ തുടങ്ങാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.
കേന്ദ്രത്തിന്റെ പുതിയ തീരുമാനം പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കു് കടുത്ത സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുമെന്നതാണ് വാസ്തവം.