എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനിനു കീഴിൽ കെട്ടിട നിർമാണത്തിന് കടുത്ത നിയന്ത്രണം

66 കെ.വി. മുതല്‍ മുകളിലേക്കുള്ള എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനുകളുടെ കീഴിൽ കെട്ടിട നിർമ്മാണത്തിന് വിലക്കേർപ്പെടുത്താൻ കെഎസ്‌ഇബി തീരുമാനിച്ചു. കെഎസ്‌ഇബിയുടെ ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇതുവരെ, ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന ‘എതിർപ്പില്ലാരേഖ’യുടെ അടിസ്ഥാനത്തിൽ കെട്ടിട നിർമാണം സാധ്യമായിരുന്നു. എന്നാൽ, കേന്ദ്ര ഊർജമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ പുതിയ മാർഗനിർദ്ദേശപ്രകാരം ഈ സൗകര്യം അവസാനിപ്പിക്കുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നിലവിൽ, എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് നൽകുന്ന നഷ്ടപരിഹാര തുക ഇരട്ടിയാക്കിയിട്ടുണ്ട്. മുൻപ്, വരുമാനമുള്ള മരങ്ങൾക്കുമാത്രം നഷ്ടപരിഹാരം ലഭിച്ചിരുന്നുവെങ്കിലും, തുടർച്ചയായ തർക്കങ്ങൾ പരിഗണിച്ച് ചെറിയ തുക നഷ്ടപരിഹാരമായി നൽകാൻ കെഎസ്‌ഇബി തീരുമാനിച്ചിരുന്നു.

ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരം, വിജ്ഞാപനങ്ങളിലൂടെയാണ് സ്വകാര്യ ഭൂമിയിലൂടെ വൈദ്യുത ലൈൻ വലിച്ചിരുന്നത്. എന്നാൽ, പുതിയ വ്യവസ്ഥ പ്രകാരം ഗ്രാമങ്ങളിൽ ഭൂമിയുടെ 15 ശതമാനവും നഗരങ്ങളിൽ 30 ശതമാനവും നഷ്ടപരിഹാരമായി നൽകും. 66 കെ.വി. ലൈനുകളാകുമ്പോൾ, മധ്യഭാഗത്തെ കമ്പിയുമായി 9 മീറ്റർ വീതിയിലുള്ള ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കും. 110 കെ.വി. ലൈൻ സംബന്ധിച്ചിടത്തോളം, ഈ അകലം 22 മീറ്ററാകും. ഈ പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർണമായും വിലക്കും.

വൈദ്യുത ടവറുകൾ നിൽക്കുന്ന സ്ഥലങ്ങൾക്ക് നഷ്ടപരിഹാരവും കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ, ഭൂമിയുടെ വിലയുടെ 85 ശതമാനം നഷ്ടപരിഹാരമായി നൽകിയിരുന്നെങ്കിൽ, ഇനി 200 ശതമാനം നഷ്ടപരിഹാരം നൽകും. ജില്ലാ ഭരണകൂടമാണ് ഭൂമിയുടെ വില നിർണയിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top