കമ്പളക്കാട്: ഓട്ടോയില്‍ കടത്തിയ വ്യാപകമായ ഹാന്‍സ് ശേഖരം പിടിയില്‍. ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കമ്പളക്കാട് അരിവാരം സ്വദേശി അസ്ലം (36) പൊലീസ് പിടിയിലായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇന്ന് പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്ത് നിന്ന് പറളിക്കുന്നിലേക്ക് കെ.എല്‍ 12 എന്‍ 2489 നമ്പര്‍ ഉള്ള ഓട്ടോയില്‍ ഹാന്‍സ് കടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. പരിശോധനയില്‍ 8 ചാക്കുകളിലായി 1595 പാക്കറ്റ് ഹാന്‍സ് കണ്ടെടുത്തു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് വിതരണം ചെയ്യുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണെന്ന് പൊലീസ് വിലയിരുത്തുന്നു. കമ്പളക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.എ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.