കുപ്പിവെള്ളത്തിന്റെ മൂടി വിവിധ നിറങ്ങളിലായിരിക്കാൻ കാരണം എന്ത്?

നമ്മളില്‍ പലരും യാത്രക്കിടയില്‍ കുപ്പിവെള്ളം വാങ്ങുകയും കുടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, കുപ്പിവെള്ളത്തിന്റെ മൂടി വ്യത്യസ്ത നിറങ്ങളിലാണെന്നത് നിങ്ങളോരോന്നും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറങ്ങള്‍ എന്തിനാണ്? എന്താണ് സൂചിപ്പിക്കുന്നത്?

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കുപ്പിയിലെ വെള്ളത്തിന്റെ ഗുണമേന്മയും വിധവും ഇതിനൊപ്പം ചേർക്കുന്ന ഘടകങ്ങളും വ്യക്തമാക്കാന്‍ ഈ നിറങ്ങള്‍ ഉപയോഗിക്കുന്നു.

  • നീല നിറത്തിലുള്ള മൂടി: ഇതിലെ വെള്ളം സാധാരണമായ മിനറല്‍ വാട്ടറായിരിക്കും.
  • പച്ച നിറമുള്ള മൂടി: വെള്ളത്തില്‍ രുചികള്‍ ചേർത്തിരിക്കുന്നതായിരിക്കും.
  • വെളുപ്പ് നിറത്തിലുള്ള മൂടി: മെഷിന്‍ ഉപയോഗിച്ച്‌ പ്രോസസ്സിംഗിലൂടെ ശുദ്ധീകരിച്ച വെള്ളമാണ്.
  • കറുപ്പ് നിറത്തിലുള്ള മൂടി: ആല്‍ക്കലൈന്‍ സ്വഭാവമുള്ള വെള്ളം, സാധാരണ കുപ്പിവെള്ളത്തേക്കാള്‍ വില കൂടിയതും ആരോഗ്യപ്രദവുമാണ്.
  • മഞ്ഞ നിറമുള്ള മൂടി: വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും ചേർത്തിരിക്കുന്ന വെള്ളമാണ്.

ഇനി കുപ്പിവെള്ളം വാങ്ങുമ്പോള്‍ ഇതൊന്നു ശ്രദ്ധിച്ച് നോക്കിയാൽ നന്നായിരിക്കും, അല്ലേ?

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top