അനധികൃത കൊടിമരങ്ങൾ നിരോധിച്ച് ഹൈക്കോടതി; നീക്കംചെയ്യാൻ നിർദേശം

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിയമാനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നയം സർക്കാർ ആറുമാസത്തിനകം തയ്യാറാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും രണ്ടാഴ്ചയ്ക്കകം സർക്കുലർ നൽകണം. അതിന് ശേഷം സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.

പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ സ്ഥാപിച്ച അനധികൃത കൊടിമരങ്ങൾ നീക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഈ നിർദേശം പുറപ്പെടുവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top