കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്ക്കാനുള്ള നിർദേശം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിലവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ശേഖരിക്കുന്ന നികുതിയിൽ നിന്ന് 41 ശതമാനം വിഹിതം ലഭിക്കുന്നുണ്ടെങ്കിലും, ഇത് 40 ശതമാനമായി കുറയ്ക്കാനാണ് നീക്കം. 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാനിടയുള്ള ഈ നിർദേശം ആലോചനാ ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ കമ്മീഷൻ മുന്നറിയിപ്പ് ലഭിക്കാനിടയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ശതമാനം വിഹിതം കുറച്ചാൽ കേന്ദ്രത്തിന് ഏകദേശം ₹35,000 കോടി അധിക വരുമാനം ലഭിക്കുമെന്നാണ് കണക്ക്. എന്നാൽ വിവിധ സംസ്ഥാനങ്ങൾക്ക് ഈ മാറ്റം കടുത്ത സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സംസ്ഥാനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗങ്ങളിൽ ഒന്നായ നികുതി വിഹിതം കുറയുന്നതോടെ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്‌ക്കുള്ള ബജറ്റിൽ നേരിയ വെട്ടിക്കുറവുണ്ടാകാൻ സാധ്യതയുണ്ട്. നികുതി വിഹിതം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം നടത്തുമെന്ന സൂചനകളുണ്ട്. കേന്ദ്രം പ്രതിപക്ഷഭരണത്തിലുള്ള സംസ്ഥാനങ്ങളോട് അധിക സമ്മർദ്ദം ചെലുത്തുകയാണെന്ന വിമർശനം ഉയർന്നേക്കും. മുൻ പ്ലാനിംഗ് കമ്മീഷൻ ഉപാധ്യക്ഷൻ പ്രൊഫ. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ നിർദേശം തയ്യാറാക്കുന്നത്. നികുതി വിഹിതം കുറയുന്നതിന്റെ നേരിട്ട് ബാധിക്കുന്ന മേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രധാനമാണ്. സംസ്ഥാനങ്ങൾ സമൂഹക്ഷേമ പദ്ധതികൾക്കുള്ള ചെലവ് കുറയ്ക്കേണ്ടി വരും, അതേസമയം റോഡ്, പാലം, കുടിവെള്ള പദ്ധതി എന്നിവയ്ക്ക് അനുവദിക്കുന്ന തുക കുറയാനും സാധ്യതയുണ്ട്. വരുമാന നഷ്ടം മറികടക്കാൻ സംസ്ഥാനങ്ങൾ പുതിയ നികുതികൾ ഏർപ്പെടുത്താനും നിലവിലുള്ളവ വർധിപ്പിക്കാനും സാധ്യതയുണ്ട്. വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലായാൽ തൊഴിലവസരങ്ങൾ കുറയും. സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സാ സേവനങ്ങൾക്കും പൊതുവിദ്യാഭ്യാസത്തിനുമുള്ള സംസ്ഥാന സഹായം കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നു. നികുതി വിഹിതം കുറയ്ക്കാനുള്ള നീക്കം സംസ്ഥാനങ്ങളുടെ സാമ്പത്തിക താളപ്പിഴയ്ക്കുമെന്ന ആശങ്കയിലാണ് പലരും. അതേസമയം, ഈ നീക്കം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ കൂടുതൽ പിരിമുറുക്കം സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതിന്റെ അന്തിമ തീരുമാനം എപ്പോഴായിരിക്കും എന്നത് ഇപ്പോഴും വ്യക്തമല്ല, പക്ഷേ, ഇതിന്റെ ദൂഷ്യഫലങ്ങൾ മുൻകൂട്ടി കണക്കാക്കേണ്ടതുണ്ട്.