തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി മന്ത്രിതല നിർദ്ദേശമെത്തി. മിനിസ്ടീരിയൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ പുനർവിന്യസിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാർ അറിയിച്ചു. ഇത് സംബന്ധിച്ച് സി.എം.ഡി പ്രമോജ് ശങ്കറിന് നിർദ്ദേശം നൽകി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ
ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചു. ഡോ. കരൺജിത്തിനെ മെഡിക്കൽ ഓഫീസറായി നിയമിച്ചു, തിങ്കളിൽ നിന്ന് വ്യാഴംവരെ ഓൺലൈൻ സേവനം ലഭ്യമാകും. ജീവനക്കാരെ കരുണ്യ പദ്ധതിയുടെ ഭാഗമാക്കാനും തീരുമാനം.
ജോലിക്കിടയിൽ ജീവന നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ വർഷം 60-ലേറെ ജീവനക്കാരാണ് ജോലിക്കിടെ മരിച്ചത്. ഈ വർഷം ഇതുവരെ 16 പേർ. ഈ വിഷയത്തിൽ കേരളകൗമുദി ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ശമ്പളം മാസാദ്യം നൽകും
മാസം 5ന് മുമ്പ് ശമ്പളം ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. ഇതിനായി ബാങ്കുമായി മന്ത്രി നടത്തിയ ചർച്ച ഫലവത്തായി.
കുറഞ്ഞ ചെലവിൽ പരിശോധനാ സൗകര്യം
- കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനാ കേന്ദ്രം തുടങ്ങും.
- അടുത്തയാഴ്ച മുതൽ വിവിധ ആരോഗ്യ പരിശോധനകളുടെ കളക്ഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിക്കും.
“ശമ്പളം ഉറപ്പായും മാസാദ്യം നൽകും. ജീവനക്കാർക്ക് ഇനി സമരം ചെയ്യേണ്ട സാഹചര്യമില്ല. മാനസിക സമ്മർദ്ദമില്ലാതെ ജോലിക്ക് അവസരമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം.”
— കെ.ബി. ഗണേശ്കുമാർ, ഗതാഗതമന്ത്രി