ലഹരി വ്യാപനം തടയാൻ പുതിയ നീക്കം; സർക്കാർ എന്ത് ചെയ്യാനാണ് പദ്ധതിയൊരുക്കുന്നത്?

സര്‍ക്കാര്‍ ലഹരി വ്യാപനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കും. വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവർക്കും പങ്കാളിത്തം ഉറപ്പാക്കുന്ന വിപുലമായ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ സഭ നിർത്തിവച്ച്‌ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ലഹരി കടത്ത് വഴികളെക്കുറിച്ച് കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽ കേരളത്തിലെ ഒരു തുറമുഖവുമില്ലെന്ന് വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ തുറമുഖങ്ങളിൽ നിന്ന് ലഹരി ലോഡുകൾ റോഡിലേക്കിറക്കാൻ കഴിയാത്ത കര്‍ശന നിയന്ത്രണമുള്ളതിനാലാണിത്. അതിനാൽ, ലഹരി ബാധ തടയാൻ സര്‍ക്കാരും സമൂഹവും ചേർന്ന് കടുത്ത നടപടികൾ സ്വീകരിക്കണമെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത സഹകരണം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top