വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്‌നങ്ങൾ സൃഷ്ടിച്ചാൽ അവയെ വെടിവെക്കേണ്ടതില്ലെന്ന നിലപാട് തുടരുകയാണ് കേന്ദ്ര വന്യജീവി ബോർഡ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ചില മൃഗങ്ങളെ വെടിവയ്ക്കാൻ കേരളം ആവശ്യപ്പെട്ട സ്ഥിരാനുമതി ബോർഡ് തള്ളിയിരിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
രാജ്യത്ത് ഒരു വന്യജീവിയെയും വെടിവച്ച് കൊല്ലരുതെന്നും, പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന മൃഗങ്ങളെ പിടികൂടി സുരക്ഷിതമായ രീതിയിൽ പുനരധിവസിപ്പിക്കാമെന്നുമാണ് ബോർഡിന്റെ നിർദേശം. meanwhile, കേരളത്തിൽ പന്നികളെ വെടിവയ്ക്കാൻ നേരത്തെ നൽകിയ പ്രത്യേക ഇളവ് ഒരുവർഷത്തെ കാലാവധിക്ക് ശേഷം അവസാനിക്കാനിരിക്കുകയാണ്.
പന്നിയെ ഷെഡ്യൂൾ 3ൽ നിന്നും നീക്കം ചെയ്യാനും കുരങ്ങുകളെ ഷെഡ്യൂൾ 1ൽ നിന്നും മാറ്റാനും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ തീരുമാനത്തിനെതിരെ വീണ്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് സംസ്ഥാന വനം വകുപ്പിന്റെ തീരുമാനം.