വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്? ഹൈക്കോടതി നിർദേശം ഇങ്ങനെ!

ഹൈക്കോടതി വിവാഹ സല്‍ക്കാരങ്ങളിലും പൊതുചടങ്ങുകളിലും പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് നിർദേശിച്ചു. പകരം പുനരുപയോഗയോഗ്യമായ ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാനത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ഈ നിർദേശം ഉയർന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

100 പേരിൽ അധികം പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് പ്രത്യേക ലൈസൻസ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇത് നിയന്ത്രിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതിനോടകം തന്നെ സല്‍ക്കാര ചടങ്ങുകളിൽ അരലിറ്റർ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നിരോധിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, മലയോരമേഖലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നതായി തദ്ദേശവകുപ്പ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ, റെയിൽവേ ട്രാക്കുകളിൽ മാലിന്യം തള്ളുന്നത് അനുമതിയില്ലാത്ത പ്രവൃത്തിയാണെന്നും, തങ്ങളുടെ പ്രദേശങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കണമെന്ന് ഹൈക്കോടതി റെയിൽവേയെ നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top