മാനന്തവാടി: മികച്ച വരുമാനമുണ്ടായിരുന്നിട്ടും കൽപ്പറ്റ-മാനന്തവാടി കെഎസ്ആർടിസി നോൺ-സ്റ്റോപ്പ് സർവ്വീസ് നിർത്തലാക്കിയത് യാത്രക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി നിരന്തര യാത്രക്കാർ പ്രതികരിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
യാത്രാ സൗകര്യത്തിന് ആശ്രയമായിരുന്ന ഈ സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രി, കെഎസ്ആർടിസി എം.ഡി, വയനാട് ജില്ലാ കളക്ടർ, എടിഒ മാനന്തവാടി എന്നിവർക്കു നിവേദനം നൽകി. ദിവസവും 50-ലേറെ സ്ഥിരം യാത്രക്കാരും മറ്റ് യാത്രക്കാരുമടക്കം നിറഞ്ഞ സീറ്റ് ആയിരുന്നു ഈ സർവ്വീസിന്റെ പ്രത്യേകത. ഇത് നിർത്തലാക്കിയത് യാത്രക്കാരോട് കാണിക്കുന്ന അവഗണനയാണെന്നും ഉടൻ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാകുന്നത്.