കേരളത്തിലെ വികസന പദ്ധതികള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
വികസന മേഖലകളിലെ സഹകരണത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 11, 12 തിയതികളില്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. 12-നാകും ധനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയെന്നാണു പ്രതീക്ഷ.
അതേസമയം, മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കെ.വി. തോമസ് ധനമന്ത്രിയെ അറിയിച്ചു. 525 കോടി രൂപയുടെ കടസഹായം മാർച്ച് 31 മുമ്പ് പൂർണമായി ചെലവഴിക്കാനാകാത്ത സാഹചര്യത്തില്‍ പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള കേന്ദ്രസാമ്ബത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിവേഗ റയില്‍വേ പദ്ധതി സംബന്ധിച്ച് ഇ. ശ്രീധരൻ നല്കിയ നിർദേശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി ഉറപ്പുനല്‍കി.