പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; എട്ട് പേർ അറസ്റ്റിൽ

ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ എട്ട് പേരെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസിന്റെ സമയോചിത ഇടപെടലിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

അറസ്റ്റിലായവർ:

  1. ശ്രീഹരി (25) – വണ്ടിപ്പേട്ട, മാന്നുള്ളിൽ, പുത്തൽപുരയിൽ
  2. എം.ആർ. അനൂപ് (31) – എടക്കാട്ടുവയൽ, മനേപറമ്പിൽ
  3. എൽദോ വിൽസൺ (27) – തിരുവാണിയൂർ, ആനിക്കുടി
  4. വി.ജെ. വിൻസെന്റ് (54) – പെരീക്കാട്, വലിയവീട്ടിൽ
  5. പി.ജെ. ജോസഫ് – തിരുവാണിയൂർ, പൂപ്പളളി
  6. സനൽ സത്യൻ (27) – ചോറ്റാനിക്കര, മൊതാലിന്‍
  7. രാഹുൽ (26) – കൊല്ലം, കുണ്ടറ, രശ്മി നിവാസ്
  8. എസ്. ശ്രീക്കുട്ടൻ (28) – തിരുവന്തപുരം, വട്ടിയൂർക്കാവ്, കുട്ടൻതാഴത്ത്

സംഭവത്തിന്റെ വിശദാംശങ്ങൾ

07.03.2025 തീയതി രാവിലെ, അങ്ങാടിപ്പുറം സ്വദേശികളായ പിതാവും മകനും ലോറിയിൽ ലോഡ് കൊണ്ടു ഹൈദരാബാദിലേക്ക് പോകുമ്പോഴാണ് അക്രമികൾ കുപ്പാടി നിരപ്പം എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞത്. യുവാക്കൾ ട്രാവലറിൽ പിന്തുടർന്ന് വന്ന് റോഡിൽ ബ്ലോക്ക് ഇരുത്തി പിതാവിനെ ട്രാവലറിലും മകനെ ലോറിയിലും കയറ്റിയാണ് തട്ടിക്കൊണ്ടുപോയത്.

പോലീസിന്റെ ഇടപെടൽ
താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായപ്പോൾ, അക്രമികൾ വെള്ളം വാങ്ങാൻ പോയ സമയത്ത് മകൻ സമീപത്തെ ഒരു കടയിൽ സഹായം അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് താമരശ്ശേരി ടൗണിൽ നിന്നും ശ്രീഹരി, അനൂപ്, രാഹുൽ, എൽദോ വിൽസൺ എന്നിവരെ ലോറിയുമായി പിടികൂടി. തൃപ്പുണിത്തറ പോലീസിന്റെ സഹായത്തോടെ വിൻസെന്റ്, ജോസഫ്, ശ്രീക്കുട്ടൻ, സനൽ സത്യൻ എന്നിവരെ ട്രാവലറുമായി തൃപ്പുണിത്തറയിൽ നിന്ന് പിടികൂടി.

കാരണങ്ങൾ
പിതാവും ലോറിയുടെ ഷെയർക്കാരനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായെന്നാണ് പരാതി. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top