സുരക്ഷാ പദ്ധതി 2.0 ക്യാമ്പയിൽ; കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ

സുരക്ഷാ ഇൻഷുറൻസ് പദ്ധതി 2.0 ക്യാമ്പയിനുമായി ജില്ല. സുരക്ഷാ 2023 ഇൻഷുറൻസ് ക്യാമ്പയിനിലൂടെ ഓരോ കുടുംബത്തിലെയും ഒരു അംഗത്തെ ഉൾപ്പെടുത്തി സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി പൂർത്തീകരിച്ച് രണ്ടാം ഘട്ട ക്യാമ്പെയിന് തയ്യാറെടുക്കുകയാണ് ജില്ല. ജില്ലാ പഞ്ചയാത്ത് ലീഡ് ബാങ്ക്, നബാർഡ് എന്നിവയുടെ സഹകരണത്തോടെ രണ്ടാംഘട്ട ക്യാമ്പയിനിൽ ഓരോ കുടുംബത്തിലെയും എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദിവാസി സമൂഹങ്ങൾ, വനപാലകർ,

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ഓട്ടോറിക്ഷാ തൊഴിലാളികൾ, എസ്എച്ച്ജി അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, ട്രൈബൽ പ്രൊമോട്ടർമാർ, അസംഘടിത മേഖലയിലെ മറ്റ് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ക്യാമ്പയിനിലൂടെ അപകട മരണത്തിനും അപകട വൈകല്യത്തിനും ഇൻഷുറൻസ് പരിരക്ഷ നൽകും. അപ്രതീക്ഷിതമായ അപകടങ്ങൾ സംഭവിക്കുമ്പോൾ ദുർബല വിഭാഗങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുകയും പദ്ധതി ലക്ഷ്യമാണ്.18 മുതൽ 70 വരെ പ്രായമുള്ള ഏതൊരു വ്യക്തിക്കും നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇൻഷുറൻസ് പദ്ധതിയിൽ ചേരാം. പദ്ധതി പ്രകാരം രണ്ട് ലക്ഷം മുതൽ നാല് ലക്ഷം വരെയുള്ളസ്‌കീമുകൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും തുക ലഭിക്കുക. അപകടങ്ങൾ സംഭവിച്ചാൽ വ്യക്തികൾക്കും അപകടമരണം സംഭവിച്ചാൽ കുടുംബത്തിനും തുക ക്ലെയിം അനുവദിക്കും. ജില്ലയിൽ നിലവിൽ ഒന്നാംഘട്ട പദ്ധതിയിലേക്ക് 1.80 ലക്ഷം ആളുകളാണ് എന്‌റോൾമെന്റ് നടത്തിയത്. 3600 കോടി രൂപയാണ് ജില്ലയിൽ പദ്ധതിയിലേക്ക് അനുവദിച്ചത്. ഒരു എൻറോൾമെന്റിന് രണ്ട് ലക്ഷം രൂപ ആനുകൂല്യം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top