പിഎം കിസാന്‍ യോജന: യോഗ്യത, ആനുകൂല്യങ്ങൾ, അപേക്ഷാ നടപടികൾ എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

PM-KISAN: അനധികൃത ഇടപെടലില്ലാതെ കര്‍ഷകരിലേക്ക് സഹായം; 19-ാം ഗഡു വിതരണം പൂര്‍ത്തിയായി രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (PM-KISAN).

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

നിലവില്‍ 10 കോടി കര്‍ഷകര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇടനിലക്കാരുടെ ഇടപെടലില്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സഹായം കൈമാറുന്ന സംവിധാനം ഇതിന്റെ മുഖ്യ സവിശേഷതയാണ്. ഫെബ്രുവരി 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രകാരമുള്ള 19-ാം ഗഡുവിന്റെ വിതരണം പൂര്‍ത്തിയാക്കി. 9.80 കോടി കര്‍ഷകര്‍ക്ക് 22,000 കോടി രൂപ നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറി. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്, ഇതുവരെ 3.68 ലക്ഷം കോടി രൂപ സഹായം വിതരണം ചെയ്തു. പദ്ധതി പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭിക്കും. ഇത് 2,000 രൂപ വീതം മൂന്നു ഗഡുക്കളായി നല്‍കും. പദ്ധതി പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിങ് നടത്തുന്ന പദ്ധതിയാണ്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ക്കാണ്. പദ്ധതിയുടെ ആനുകൂല്യം 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് ലഭിക്കുക. കര്‍ഷകര്‍ ഭൂമി സ്വന്തമായി കൈവശം വെച്ചിരിക്കണമെന്നതും പ്രധാന മാനദണ്ഡമാണ്. കൃഷിയ്ക്കാവാത്ത ഭൂമി ഉപയോഗിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും, ആദായനികുതി അടയ്ക്കുന്നവര്‍ക്കും ഈ പദ്ധതിയില്‍ പങ്കെടുക്കാനാകില്ല. വമ്പന്‍ ഭൂവുടമകള്‍, ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിച്ചവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍മാരും ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരും, PSU/സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകില്ല. 2018-ല്‍ തെലങ്കാന സര്‍ക്കാര്‍ നടപ്പിലാക്കിയ ‘റൈതു ബന്ധു’ പദ്ധതിയുടെ മാതൃകയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ PM-KISAN പദ്ധതി രൂപീകരിച്ചത്. നേരിട്ട് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റലായി ക്രമീകരിക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും പദ്ധതിയുടെ ഗുണഭോക്താവാകാത്ത അര്‍ഹരായ കര്‍ഷകര്‍ക്ക് PM-KISAN പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ആനുകൂല്യം നേടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top