കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 352.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക വിതരണം ചെയ്തത്. നേരത്തേ രണ്ട് തവണയായി 225 കോടി രൂപ അനുവദിച്ചതോടെ, ഈ സാമ്പത്തിക വർഷത്തിൽ ബജറ്റിൽ ഉൾപ്പെടുത്തിയ 577.50 കോടി രൂപയും ഇതോടെ സംസ്ഥാന സർക്കാർ വിട്ടുകഴിഞ്ഞു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായം കുടിശികയായ നിലയിൽ തുടരുന്നതിനാൽ, സംസ്ഥാന സർക്കാർ അടിയന്തിരമായി തുക ലഭ്യമാക്കിയത്. 2017 മുതൽ 835 കോടി രൂപയുടെ താങ്ങുവില, ചരക്കുകൂലി സഹായങ്ങൾ കേന്ദ്രം അനുവദിച്ചിട്ടില്ല. ഇതേ സാഹചര്യത്തിൽ, കേന്ദ്രാനുമതിക്ക് കാത്തുനില്ക്കാതെ നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് തുക നൽകുന്ന കേരളത്തിന്റെ രീതി തുടരുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. കേരളത്തിലെ പ്രത്യേക സാമ്പത്തിക സഹായ പദ്ധതി പ്രകാരം, പിആർഎസ് വായ്പാ സംവിധാനം വഴി കർഷകർക്ക് ബാങ്കിൽ നിന്ന് നെല്ലിന്റെ തുക നേരിട്ട് ലഭിക്കും. ഈ വായ്പയുടെ പലിശയും മുഖ്യ തുകയുമൊക്കെ സംസ്ഥാന സർക്കാർ തന്നെ തിരിച്ചടയ്ക്കും. ഉൽപ്പാദന ബോണസ് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ ഉറപ്പാക്കുന്നതിനാൽ, നെല്ല് ഏറ്റെടുത്താൽ ഉടൻ തന്നെ കർഷകർക്ക് തുക ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഈ രീതിയിലുള്ള സംരക്ഷണം കർഷകർക്കായി നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം.