സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇപ്പോഴും 65,000ന് മുകളില്‍ രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 65,760 രൂപയിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,220 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ദിവസങ്ങളിലായി വില സ്ഥിരമായി ഉയരുന്നതാണ് കണ്ടത്. നിലവില്‍ 66,000ന് സമീപം നിലകൊള്ളുന്ന വിലയിലെ ചെറിയ മാറ്റങ്ങള്‍ ഓഹരി വിപണിയിലെ ചലനങ്ങളും ആഗോള വിപണിയിലെ സ്വാധീനങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നത്.