ന്യൂഡൽഹിയിലെ കേരള ഹൗസിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യം പ്രതിപക്ഷ വിമർശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
കൂടിക്കാഴ്ച സൗഹൃദ സംഭാഷണത്തിന് മാത്രമാണെന്നും അതൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കതൻറെ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും ഗവർണർക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും അവരുടെതായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനകാര്യമന്ത്രിയുമായുള്ള ചർച്ചയിൽ പൊതുവായ വിഷയങ്ങളാണ് പങ്കുവച്ചതെന്നും കേരളത്തിന്‍റെ വിവിധ പ്രശ്‌നങ്ങൾ പരിഗണിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ധനമന്ത്രി കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗൗരവമായ സമീപനം സ്വീകരിച്ചതായും, ഇതേക്കുറിച്ച് വ്യത്യസ്തമായ ധാരണകൾ ഉളളതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗവർണർ സർക്കാരിന് പാലംപണിയുകയാണെന്ന പ്രതിപക്ഷ ആരോപണത്തെയും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. ഗവർണർ ക്ഷണിച്ചിട്ടല്ല താൻ കൂടിക്കാഴ്ച നടത്തിയതെന്നും ഗവർണർ തന്റെ ക്ഷണപ്രകാരം എത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.