ഫ്ലോറിഡ: ഒൻപതു മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യത്തിന് സമാപനം കുറിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്തിയിരിക്കുന്നു. ബുധനാഴ്ച പുലർച്ചെ 3.27ന് ഇന്ത്യൻ സമയം, മെക്സിക്കോ ഉൾക്കടലിൽ ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സുനിതയും വിൽമോറും കൂടാതെ നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും മിഷനിൽ പങ്കാളികളായിരുന്നു. ലാൻഡിംഗിന് ശേഷം, നേവി സീലിന്റെ ബോട്ട് ആദ്യം എത്തി പേടകത്തിന് അടുത്തേക്ക്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പേടകം എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്ക് മാറ്റിയത്.
പുലർച്ചെ 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു, 4.25ഓടെ ബഹിരാകാശ യാത്രികരെ ഒരൊരാളായി പുറത്തേയ്ക്ക് എത്തിച്ചു. പ്രത്യേക സ്ട്രെച്ചറുകളിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററിൽ മാറ്റി.