ക്ഷാമബത്തയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം; ആരെല്ലാം ഗുണഭോക്താക്കള്‍?

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനത്തിന്റെ വര്‍ധനവിനെയാണ് ധനവകുപ്പ് ഉത്തരവിലൂടെ പ്രഖ്യാപിച്ചത്. ഇതോടെ ക്ഷാമബത്ത 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാകും. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിലും സമാനമായ വര്‍ധന നടപ്പിലാകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ഏപ്രില്‍ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവര്ക്ക് പുതിയ ക്ഷാമബത്ത ലഭിക്കും. അതേസമയം, സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരുടെ ക്ഷാമാശ്വാസവും വര്‍ധിക്കും.

ക്ഷാമബത്തയിലെ വര്‍ധനയിലൂടെ 690 രൂപ മുതല്‍ 3711 രൂപവരെ അധികം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചായിരിക്കും ക്രമീകരിക്കുക. സേവനകാലം കൂടുതലുള്ളവര്‍ക്ക് സ്‌കെയില്‍ ഓഫ് പേ പ്രകാരമുള്ള വര്‍ധനയുണ്ടാകും. പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും കണ്ടിജന്റ് ജീവനക്കാര്‍ക്കും ഈ പുതുക്കിയ നിരക്ക് ബാധകമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top