വികസനത്തിന് കൂടുതല്‍ ധനശേഖരണം; വീണ്ടും കടമെടുക്കാനൊരുങ്ങി കേരളം!

സംസ്ഥാനം വീണ്ടും കടമെടുക്കാൻ നീക്കം. ഈ ഘട്ടത്തിൽ 990 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിന്റെ ഭാഗമായാണ് കടമെടുക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കടപത്രം ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

കടത്തിനായുള്ള ലേലം ഈ മാസം 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടത്തും. ലേലവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ധനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.finance.kerala.gov.in) ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top