വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാണാസുരസാഗറിലും കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മന്ത്രിമാരോട് നിവേദനം നല്‍കി. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരെയാണ് അദ്ദേഹം സമീപിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന ബാണാസുരസാഗറും കാരാപ്പുഴയും വാട്ടര്‍ സ്‌പോര്‍ട്‌സ്, ബോട്ടിംഗ്, ട്രക്കിംഗ്, കയാക്കിംഗ് തുടങ്ങി നിരവധി വിനോദാനുഭവങ്ങള്‍ക്കായി പ്രശസ്തമാണ്. വര്‍ഷേന സഞ്ചാരികളുടെ എണ്ണം കൂടിയേക്കെ, അവിടെയുള്ള സൗകര്യങ്ങള്‍ നവീകരിച്ച് ആധുനിക സേവനങ്ങള്‍ കൊണ്ടുവരണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
സീപ്ലെയിന്‍ സേവനം ആരംഭിച്ചാല്‍ കൂടുതൽ സഞ്ചാരികളെ ആകര്‍ഷിക്കാനും, പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി നേരിട്ട് ചർച്ച നടത്തുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.