അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പ്രവൃത്തിസമയം 45 മിനിറ്റ് കൂടാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നാണ് സൂചന. രാവിലെ 9.30 മുതൽ വൈകീട്ട് 4.15 വരെ പ്രവൃത്തിസമയം നീട്ടിയാൽ 45 മിനിറ്റ് അധികം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിലൂടെ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കാനാകുമെന്നാണ് നിർദേശം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം, സ്കൂൾ കലണ്ടറുമായി ബന്ധപ്പെട്ട സവാലുകൾ വിശകലനം ചെയ്ത് നിർദേശങ്ങൾ നൽകാനായി വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പഠനസമയ വർധിപ്പിക്കൽ ഒരു പരിഹാരമെന്ന നിലയിൽ പരിഗണിക്കപ്പെടുമെന്നതാണ് ഇപ്പോഴത്തെ സാധ്യത.
നിലവിലെ അധ്യയനവർഷത്തിൽ 25 ശനിയാഴ്ചകളെ പ്രവൃത്തിദിനങ്ങളാക്കിയത് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് മുൻനിർത്തിയാണ് സമിതിയെ നിയമിച്ചത്. സമഗ്ര പഠനത്തിനായി സർക്കാർ നിയോഗിച്ച സമിതി രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലുണ്ടായ ഉത്തരവ് അനുസരിച്ച് 11നകം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നുവെങ്കിലും ഇതുവരെ ഫൈനൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. എന്നാൽ, ഉടൻ തന്നെ സർക്കാർ അത് ഏറ്റെടുക്കുമെന്നാണുള്ള വിവരം.
മദ്റസാ പഠനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമയം നീട്ടുന്നതിനാൽ കുറച്ചുകൂടി ആലോചന ആവശ്യമുണ്ടെന്ന വിലയിരുത്തലുമുണ്ട്. അതേസമയം, ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതികരണം ഉണ്ടായ സാഹചര്യത്തിൽ പ്രവൃത്തിസമയം വർധിപ്പിക്കുകയെന്ന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുമെന്നാണ് സൂചന.