സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളിലും കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 65,720 രൂപയായി. ഗ്രാമിന് 15 രൂപ ഇടിവ് വന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,215 രൂപയായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മാർച്ച് 20ന് 66,480 രൂപയിലെത്തിയതോടെ സ്വര്‍ണവില റെക്കോര്‍ഡ് ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിന് പിന്നാലെ നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. മാർച്ച് 18നാണ് ആദ്യമായി സ്വര്‍ണവില 66,000 രൂപ കടന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും അന്താരാഷ്ട്ര വ്യാപാര പ്രതിസന്ധികളും ഈ ഇടിവിന് കാരണം എന്നാണ് വിലയിരുത്തല്‍.