കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പോലീസ് ഫെബ്രുവരി 22 മുതൽ നടപ്പാക്കിയ ‘ഓപ്പറേഷൻ ഡി ഹണ്ട്’ ശക്തമായി മുന്നേറുന്നു. ഇതിന്റെ ഭാഗമായി വയനാട്ടിൽ ആയിരക്കണക്കിന് ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി, നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
പോലീസ് നടത്തിയ പരിശോധനകളിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ചരസ്, കഞ്ചാവ് മിട്ടായി എന്നിവ ഉൾപ്പെടെ വലിയ തോതിൽ ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലഹരിക്കെതിരായ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ പരിശോധനകളും അറസ്റ്റ് നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു. ഈ കണക്കുകൾ മാർച്ച് 21 വരെയുള്ളവയാണ്.