വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘർഷമുണ്ടാകുന്ന രീതിയിലുള്ള ആഘോഷങ്ങൾ സ്കൂളുകളിൽ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
അത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അധ്യാപകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പരിസരത്ത് വാഹനങ്ങളുമായി പ്രകടനം നടത്തുന്നതും നിരോധിച്ചു. സ്കൂളുകളിൽ ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാനും മന്ത്രിയുടെ നിർദേശമുണ്ട്. വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിൽ സംസാരിക്കുമ്പോൾ ലഹരിവിരുദ്ധ ബോധവത്കരണം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കൽ, അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയ വിഷയങ്ങളും മന്ത്രി വിശദമായി പ്രതിപാദിച്ചു.