ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു. ശുചിത്വം വര്‍ദ്ധിപ്പിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യാനുള്ള ഈ പദ്ധതിയിലൂടെ കളക്ടറേറ്റ് പരിസര0 മനോഹരമാകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കളക്ടറേറ്റിന്റെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടന്ന ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ കളക്ടറേറ്റ് പരിസരത്തെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു.
വേസ്റ്റ് വണ്ടര്‍ പാര്‍ക്കിന്‍റെ പ്രത്യേകത പഴയ ഉപയോഗശൂന്യമായ വാഹനങ്ങളും മറ്റു വസ്തുക്കളും പുനരുപയോഗിച്ചാണെന്നതാണ്. പ്രത്യേകിച്ച്, ഒരു അംബാസിഡര്‍ കാറില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ വരച്ച് സെല്‍ഫി പോയിന്റായി മാറ്റുന്നതടക്കം നിരവധി ക്രിയാത്മക സംരംഭങ്ങള്‍ നടപ്പിലാക്കുന്നു. കളക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനായി മനോഹരമായ ഇടങ്ങള്‍ ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍, വേസ്റ്റ് വണ്ടര്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനംയും രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളും ഉടന്‍ നടപ്പിലാക്കുമെന്ന് ശുചിത്വ മിഷന്‍ അധികൃതര്‍ അറിയിച്ചു.