സ്കൂൾ ബസുകളുടെ സുരക്ഷാ മേന്മ വർധിപ്പിക്കുന്നതിനായി ബസ്സുകളുടെ അകത്തും പുറത്തുമായി നാല് ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഈ തീരുമാനത്തെക്കുറിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. സ്കൂൾ ബസുകൾ മേയ് മാസത്തിൽ ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുമ്പോൾ ക്യാമറകൾ സ്ഥാപിച്ചിരിക്കേണ്ടതാണെന്നും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. കേന്ദ്ര ഗതാഗത നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ സംസ്ഥാനത്ത് കരുതലോടെ മാത്രമേ നടപ്പാക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. ചില സ്വകാര്യ കമ്പനികളുടെ പ്രചോദനത്തിലാണ് നമ്പർ പ്ലേറ്റ് മാറ്റം സംബന്ധിച്ച വ്യവസ്ഥ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.