മെസിയും ടീമും കേരളത്തിലെത്തും; വേദി തീരുമാനമായി!

ഫുട്ബോള്‍ പ്രേമികൾക്ക് ഉണര്‍വേകുന്ന സന്തോഷവാർത്ത! അർജന്റീന ഫുട്ബോള്‍ ടീം, ഇതിഹാസ താരം ലയണല്‍ മെസിയെ മുന്നില്‍നിര്‍ത്തി,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തും. 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്ന അർജന്റീന ടീം പ്രദർശന ഫുട്ബോള്‍ മത്സരത്തിലാണ് പങ്കെടുക്കുന്നത്. പ്രധാന സ്‌പോണ്‍സർമാരായ എച്ച്.എസ്.ബി.സിയാണ് മത്സരം കൊച്ചിയിലാണ് നടത്തുമെന്ന് അറിയിച്ചത്. അർജന്റീന ടീമിന്റെ എതിരാളികളെ സംബന്ധിച്ച തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ല. നേരത്തെ സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഒക്ടോബർ 25ന് മെസിയും സംഘവും കേരളത്തിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഏഴുദിവസം കേരളത്തില്‍ തുടരും മെസി വിവിധ പൊതുപരിപാടികളിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനായി 20 മിനിറ്റ് സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ ആരാധകർക്ക് മെസിയുമായി സംവദിക്കാനുള്ള അവസരവും ഒരുക്കുമെന്നു അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടന്ന ചർച്ചയിൽ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തർ ലോകകപ്പില്‍ കിരീടം നേടിയ അർജന്റീന ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാൽ ചെലവിന് തടസ്സം വന്നതോടെ അസോസിയേഷൻ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ് കേരള കായിക മന്ത്രി അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുവെന്നും ഫുട്ബോൾ അസോസിയേഷനോട് കത്ത് അയച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഔദ്യോഗികമായി ക്ഷണം സ്വീകരിച്ചുള്ള മറുപടിയും ഇമെയിലായി ലഭിച്ചു. 2011ല്‍ ലയണല്‍ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചിരുന്നു. ഈ വർഷം മെസി കേരളത്തിലെത്തുന്നത് ഫുട്ബോള്‍ ആരാധകർക്ക് ആവേശകരമായ അനുഭവമാകുമെന്നത് ഉറപ്പാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top