വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നുസംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വിദ്യാർത്ഥികളുടെ മിനിമം യാത്രാനിരക്ക് നിലവിലെ 1 രൂപയിൽ നിന്ന് 5 രൂപയാക്കണമെന്നതാണ് പ്രധാന ആവശ്യം. പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് നടപ്പാക്കണമെന്നു, ബസ് സർവീസ് നിർത്തിവെയ്ക്കുമെന്നുമാണ് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചത്.സമരത്തിന്റെ ഭാഗമായ് കാസർകോട് മുതൽ തിരുവനന്തപുരം വരെ ‘ബസ് സംരക്ഷണ ജാഥ’ സംഘടിപ്പിക്കും. ഏപ്രിൽ 3 മുതൽ 9 വരെ നീളുന്ന ഈ ജാഥയിലൂടെ ബസുടമകൾ തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കും. ബസുകളുടെ ഭൂരിഭാഗം യാത്രക്കാരും വിദ്യാർത്ഥികളാണെന്നും 13 വർഷമായി 1 രൂപയുള്ള ഈ നിരക്കിൽ ബസ് സർവീസ് തുടരാൻ കഴിയില്ലെന്നും ബസുടമകൾ ആരോപിക്കുന്നു.