സംസ്ഥാനത്തേക്ക് അനധികൃതമായി പടക്കങ്ങൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ സുൽത്താൻബത്തേരി പോലീസ് രണ്ടു പേരെ പിടികൂടി. ഓൺലൈൻ വഴി ബുക്ക് ചെയ്ത പടക്കങ്ങൾ വാഹനത്തിൽ കൊണ്ടുവരുന്നതിനിടെയായിരുന്നു തമിഴ്നാട് സ്വദേശികളുടെ അറസ്റ്റ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
അനധികൃതമായി കടത്തിയ പടക്കങ്ങൾ യാതൊരു സുരക്ഷയുമില്ലാതെ വിൽക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ലൈസൻസുള്ള പടക്ക വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും, ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണ് എന്നുമാണ് ഫയർവർക്കേഴ്സ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാകമ്മറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടിരിക്കുന്നത്.