ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ് കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക്ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മാനന്തവാടി നഗരസഭയിലെ താഴെയങ്ങാടി 26 നമ്പര്‍ ഡിവിഷനിലെ വനിതകള്‍ ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം. പ്രായപരിധി 18-35 നും ഇടയില്‍. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുട്ടികളെ പരിചരിക്കാന്‍ താത്പര്യമുള്ളവരാവണം. ഫോണ്‍ -04935 240324
സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു
കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി ഡാം സുരക്ഷക്കായി വിമുക്തഭടന്മാരില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, തത്തുല്യ പരീക്ഷ വിജയിച്ചവര്‍, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയണം. കൂടുതല്‍ ഭാഷാ പരിജ്ഞാനം അഭിലഷണീയ യോഗ്യതയായിരിക്കും. 35 നും 60 നുമിയടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഏപ്രില്‍ മൂന്നിന് രാവിലെ 11 ന് കല്‍പ്പറ്റ നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ഷിഫ്റ്റുകളിലായി ജോലി സമയം ക്രമീകരിക്കും. പ്രതിദിനം 755 രൂപയാണ് നല്‍കുക. വിമുക്തഭടന്മാര്‍, അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നും വിരമിച്ചവര്‍ അസല്‍ രേഖകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-04936202246.
അധ്യാപക നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ആശ്രമം സ്‌കൂളുകളിൽ താത്ക്കാലിക തസ്തികയിൽ അധ്യാപക നിയമനം നടത്തുന്നു. എൽ.പി/യു.പി/എച്ച്.എസ്, ടി/എച്ച്.എസ്.എസ്.ടി/എം.സി.ആർ.ടി തസ്തികകളിലേക്കാണ് നിയമനം. സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 15 നകം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സിവിൽ സ്‌റ്റേഷൻ, കൽപ്പറ്റ 673122 വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി. പി, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുകൾ കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്,നൂൽപ്പുഴ,തിരുനെല്ലി എം.ആർ എസുകൾ, ട്രെബൽ എക്‌സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. ഫോൺ 04935202232.