സെന്റ് മേരീസ് ഗ്രൗണ്ടിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിൽ വൻ ജന തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ആഘോഷ വേദിയിൽ നാളെ (ഏപ്രിൽ 1, ചൊവ്വാഴ്ച) രാത്രി 8 മണിക്ക് താജുദ്ദീൻ വടകരയുടെ നേതൃത്വത്തിലുള്ള മെഗാ സ്‌റ്റേജ് ഷോ അരങ്ങേറും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ചെറിയ പെരുന്നാൾ വേറിട്ട അനുഭവമാക്കാൻ ഹാപ്പിനെസ് ഫെസ്റ്റ് മികച്ച അവസരമൊരുക്കുന്നു. ടണൽ അക്വേറിയം, കടൽ കാഴ്ചകൾ, ഓപ്പൺ പെറ്റ് ഷോ, റോബോട്ടിക് അനിമൽസ്, സ്റ്റാളുകൾ, ഫ്ളവർ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെൻ്റ് പാർക്ക് എന്നിവ ഉൾപ്പെടെ ആകർഷണങ്ങളുടെ നീണ്ട നിര ഈ ഉത്സവ വേദിയെ മനോഹരമാക്കുന്നു. കൂടാതെ, ദിവസവും ചിട്ടപ്പെടുത്തിയ സ്റ്റേജ് ഷോകളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.