വിലകയറ്റത്തിൽ കുതിച്ച് തേങ്ങയും വെളിച്ചെണ്ണയും

അടുക്കള ബഡ്ജറ്റിന് പുതിയ വെല്ലുവിളിതേങ്ങയും വെളിച്ചെണ്ണയും വാച്ച് ചെയ്യാനാകാത്ത നിരക്കുകളിലേക്ക് കുതിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 53 രൂപയിലുണ്ടായിരുന്ന തേങ്ങയുടെ വില 61 മുതൽ 65 രൂപവരെയും, ഗ്രാമപ്രദേശങ്ങളിൽ 65 മുതൽ 70 രൂപവരെയും എത്തിയിരിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

വെളിച്ചെണ്ണയുടെ വില 225-250 രൂപനിരക്കിൽനിന്ന് 280 രൂപയ്ക്കും മുകളിലുമെത്തി. സംസ്ഥാനത്തൊട്ടാകെ ഏകദേശം 35 രൂപയുടെ വിലവർദ്ധനയുണ്ടായതായാണ് വിപണി നിരീക്ഷകർ പറയുന്നത്.തേങ്ങ വാങ്ങുമ്പോൾ വില മാത്രംമല്ല, ഗുണനിലവാരപരിശോധന പോലും സാധ്യമല്ലെന്ന പരാതിയുമുണ്ട്. കച്ചവടക്കാരുടെ മർമ്മക്കച്ചവടത്തിനനുസരിച്ച് വാങ്ങേണ്ട സാഹചര്യമാണെന്നും ഉപഭോക്താക്കൾ പറയുന്നു.വ്യാപാരികളുടെ അഭിപ്രായപ്രകാരം, ഉത്പാദനക്കുറവാണ് വിലവർദ്ധനയ്ക്ക് പ്രധാന കാരണം. ജനുവരിയിൽ 60 രൂപയിലുണ്ടായിരുന്ന തേങ്ങയുടെ വില ദീപാവലി സീസണിന് ശേഷം കുറയുകയായിരുന്നു. എന്നാൽ വിഷു അടക്കമുള്ള ആഘോഷങ്ങൾ അടുത്തെത്തുമ്പോൾ, വീണ്ടും വില ഉയരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.വെളിച്ചെണ്ണയുടെ വിലകുതിപ്പ് ഉൾക്കൊള്ളുന്നത് തേങ്ങ ലഭ്യതക്കുറവിനാലാണ്. ഉൽപാദനം കുറഞ്ഞതോടൊപ്പം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള കൊപ്രവിതരണവും കാര്യമായി ബാധിച്ചതാണ് വിപണിയിലെ നിലവിലെ പ്രതിസന്ധി.ഉത്പാദനത്തിലേക്കുള്ള തിരിച്ചടിമുൻ വർഷങ്ങളെ അപേക്ഷിച്ച് തേങ്ങ ഉത്പാദനം 90% വരെ കുറഞ്ഞതായി കർഷകർ ആരോപിക്കുന്നു. മലഞ്ചരയ്ക്ക് 300 മുതൽ 500 ലോഡ് വരെ കയറ്റി അയക്കുന്ന വ്യാപാരം ഈ വർഷം ഒരു ലോഡിലേക്ക് ചുരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു.തുടർച്ചയായ വിലയിടിവ് കർഷകരെ തെങ്ങ് കൃഷിയിൽ നിന്ന് വിട്ടുനിർത്തിയെന്നും, വരൾച്ചയും ഉയർന്ന ചൂടുമുൾപ്പെടെയുള്ള കാലാവസ്ഥാപ്രശ്നങ്ങൾ ഉത്പാദനം പ്രതിസന്ധിയിലാക്കിയെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. തെങ്ങിന്റെ ഗർഭകാലം 24 മുതൽ 36 മാസം വരെയുള്ളതായതിനാൽ, അടുത്ത ഘട്ടത്തിലും ഉത്പാദനം സാവകാശമേ കൈവരിക്കുകയുള്ളുവെന്നതും നിർഭാഗ്യകരമായ സത്യമാണ്.വില ഇനിയും ഉയർന്നേക്കുമെന്ന സൂചനകളോടെയാണ് വിപണി മുന്നോട്ട് പോകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top