താമരശ്ശേരി ചുരത്തില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി രാത്രി 9 മണി മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വ്യൂ പോയിന്റുകളില്‍ പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് സ്ഥലങ്ങളിലും നിയന്ത്രണം ഉണ്ടാകും. അനാവശ്യമായി കൂട്ടം കൂടാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ അനുവാദമുണ്ടാകില്ല. വലിയ തോതില്‍ ആളുകള്‍ എത്തി ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി താമരശ്ശേരി പോലീസ് വ്യക്തമാക്കി.