ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 146 പേര്‍ പിടിയിൽ

ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാന വ്യാപക പരിശോധന, 146 പേര്‍ അറസ്റ്റില്‍മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന “ഓപ്പറേഷന്‍ ഡി ഹണ്ട്” സ്പെഷ്യല്‍ ഡ്രൈവില്‍ 146 പേരെ അറസ്റ്റ് ചെയ്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

മയക്കുമരുന്ന് വില്‍പ്പനയില്‍ പങ്കാളികളാണെന്ന് സംശയിക്കുന്ന 3191 പേരെ പൊലീസ് പരിശോധിച്ചു. ഇതിൽ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പിടികൂടിയ മയക്കുമരുന്നുകള്‍:എംഡിഎംഎ: 2.35 ഗ്രാംകഞ്ചാവ്: 3.195 കിലോഗ്രാംകഞ്ചാവ് ബീഡി: 91 എണ്ണംമയക്കുമരുന്ന് സംഭരണം, വിതരണശൃംഖല എന്നിവ തടയുന്നതിനായി സംസ്ഥാന വ്യാപക പരിശോധനകളാണ് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥനമാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം (9497927797) വഴിയുള്ള രഹസ്യ വിവര ശേഖരണ സംവിധാനവും ക്രിയാത്മകമാണ്.കൂടുതൽ ശക്തമായ നിയന്ത്രണങ്ങള്‍ക്കായി, ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top