എമ്ബുരാന്‍ വിവാദം തുടരുന്നു; ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിനെതിരെ പരാതി. സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാര്‍ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മോഹന്‍ലാലിന് നല്‍കിയ ഓണററി പദവി പുനരവലോകനം ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള മോഹന്‍ലാലിന് എമ്ബുരാനിലെ കഥാപാത്രം അനക്കമില്ലാത്തതാണെന്നും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ എന്‍ഐഎയെ സ്വാധീനിക്കാന്‍ കഴിയുമെന്ന സൂചന ചിത്രത്തില്‍ ഉണ്ടെന്നും മിഥുന്‍ ആരോപിക്കുന്നു.മോഹന്‍ലാല്‍ അഭിനയിച്ച കീര്‍ത്തിചക്ര സൈനിക ബഹുമതിയുള്ള ഒരു സിനിമയായിരുന്നുവെന്നും അതിന് ശേഷമാണ് അദ്ദേഹത്തിന് ഓണററി പദവി ലഭിച്ചതെന്നും മിഥുന്‍ ചൂണ്ടിക്കാട്ടുന്നു. എമ്ബുരാനിലെ കഥാപാത്രം ഇതിന് വിപരീതമാണെന്നും അതുകൊണ്ടുതന്നെ പദവി പുനഃപരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.ഓണററി പദവി നല്‍കുന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോള്‍ നടപ്പാക്കണമെന്ന് മിഥുന്‍ വിജയകുമാര്‍ ആവശ്യപ്പെടുന്നു.