ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു; ഗോകുലിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തികല്പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ഇന്നലെ മുതല്‍ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുത്തു. അതേസമയം,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.ചൊവ്വാഴ്ച രാവിലെ 7.45 ഓടെയാണ് ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്‍ മിസ്സിംഗ് കേസിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെയുണ്ടായിരുന്നതിനെ തുടര്‍ന്ന്, പോക്സോ കേസുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി പൊലീസ് ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.നിർഭാഗ്യകരമായ ഈ സംഭവത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടി അന്വേഷണ സംഘം പ്രാഥമിക തെളിവുകള്‍ ശേഖരിച്ചുവരികയാണ്.