കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വയനാട് എസ്.പി തപോഷ് ബസുമതാരി സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 17 വയസ്സുകാരനായ ഗോകുലിന്റെ മരണത്തിൽ വ്യക്തമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തെ ചൊല്ലി ഗോകുലിന്റെ കുടുംബവും ബന്ധുക്കളും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. പോലീസ് വീട്ടിലെത്തി ഗോകുലിനെതിരേ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. കൂടാതെ, ഗോകുലിന്റെ സുഹൃത്തുക്കളുടെ ഫോണുകൾ പിടിച്ചെടുത്തതായും പരാതിയുണ്ട്.കസ്റ്റഡിയിലെടുത്തപ്പോൾ ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. 2007 മെയ് 5നാണ് ഗോകുൽ ജനിച്ചത്, 18 വയസ് തികയാൻ രണ്ട് മാസം ബാക്കിയായിരുന്നു. പ്രായം തെളിയിക്കുന്ന സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും ലഭ്യമായിട്ടുണ്ട്.മാർച്ച് 26ന് കൽപ്പറ്റയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഗോകുലിനൊപ്പം കോഴിക്കോട് കണ്ടെത്തി. പിന്നീട്, ഇരുവരെയും കൽപ്പറ്റ പോലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം ഗോകുലിനെ സ്റ്റേഷനിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു. ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ കഴിഞ്ഞ യുവാവ്, പിറ്റേന്ന് രാവിലെ ശുചിമുറിയിൽ പോയ ശേഷം തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ചൊവ്വാഴ്ച രാവിലെ 7.45ന് പോലീസ് സ്റ്റേഷന്റെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ പോലീസ് നടപടിക്രമങ്ങളിൽ വീഴ്‌ച ഉണ്ടായതായി ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. വിശദമായ അന്വേഷണം വേണമെന്ന് ഗോകുലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.