കേരളത്തിലെ കുരുമുളക് ഉത്പാദനം കുത്തനെ ഇടിഞ്ഞതായി കേന്ദ്ര കാർഷിക സഹമന്ത്രി രാംനാഥ് ഠാക്കൂർ ലോക്സഭയിൽ അറിയിച്ചു. 8 മുതൽ 10 ശതമാനം വരെ ഉത്പാദനത്തോതിൽ കുറവുണ്ടായതായി അദ്ദേഹം അബ്ദു സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടി പറയവേ വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
കൃഷിയിടം കുറഞ്ഞു, ഉത്പാദനത്തിലും ഇടിവ്
2014-15 കാലത്ത് 85,431 ഹെക്ടറിലുണ്ടായിരുന്ന കുരുമുളക് കൃഷി 2023-24 കാലത്ത് 72,669 ഹെക്ടറായി 15 ശതമാനം കുറയുകയായിരുന്നു. ഉത്പാദനം 40,690 ടണ്ണിൽ നിന്ന് 30,798 ടണ്ണായി 25 ശതമാനം ഇടിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
ലുണ്ടായിരുന്ന കുരുമുളക് കൃഷി 2023-24 കാലത്ത് 72,669 ഹെക്ടറായി 15 ശതമാനം കുറയുകയായിരുന്നു. ഉത്പാദനം 40,690 ടണ്ണിൽ നിന്ന് 30,798 ടണ്ണായി 25 ശതമാനം ഇടിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രളയവും വിലക്കുറവും പ്രധാന കാരണം
2018, 2019 വർഷങ്ങളിലെ പ്രളയങ്ങളും തുടര്‍ന്നുണ്ടായ വിലക്കുറവും കുരുമുളക് കൃഷിയിലെ തകർച്ചയ്ക്ക് കാരണമായി. കർഷകർക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യത്തിൽ കൃഷിയിലുള്ള താൽപര്യം കുറഞ്ഞു. 2021-22 വരെയും വിലയിടിവ് തുടരുകയായിരുന്നു. കൂടാതെ, മണ്ണിന്റെ ഈർപ്പവും പൊട്ടാസിയം പോലെയുള്ള പ്രധാന ധാതുക്കളും നിലനിർത്താനുള്ള നടപടികളെടുക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചു.
കുരുമുളക് കയറ്റുമതിയും ചാഞ്ചാട്ടങ്ങളും
ഇന്ത്യൻ കുരുമുളകിന്‍റെ കയറ്റുമതിയിൽ ചാഞ്ചാട്ടം വന്നതിലും മറ്റു രാജ്യങ്ങളിലെ കുരുമുളക് ലഭ്യത പ്രധാനമായ കാരണമായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ഇന്ത്യൻ കുരുമുളകിന്റെ വിലയെ നേരിട്ട് ബാധിച്ചു.
കർഷക സഹായപദ്ധതികളും ഗവേഷണ നടപടികളും
കുരുമുളക് കൃഷിയെ ഉന്നതിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഹോർട്ടികള്‍ച്ചർ മിഷൻ, കേരള കാർഷിക സർവകലാശാല, കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ച്, ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട് ആൻഡ് സ്പൈസസ് ഡവലപ്മെന്‍റ് തുടങ്ങിയ സ്ഥാപനങ്ങൾ വഴി കർഷകരെ സഹായിക്കാൻ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
നവീനമായ ഹൈടെക് ന

നവീനമായ ഹൈടെക് നഴ്സറികൾ സ്ഥാപിക്കുകയും ഉൽപ്പാദനക്ഷമതയുള്ള, രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ 70 ശതമാനം കുരുമുളക് കൃഷിയിടങ്ങളിലും ഉയർന്ന തോതിൽ വിളവുണ്ടാക്കുന്ന ഇനങ്ങൾ ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.