സൗദിയിലെ അൽ ഉലയിൽ വൻ വാഹനാപകടം; വയനാട്ടിലെ യുവതി ഉൾപ്പെടെ അഞ്ച് മരണംസൗദിയിലെ അൽ ഉലയിൽ നടന്ന വാഹനാപകടത്തിൽ വയനാട്ടിലെ രണ്ട് പേർ ഉൾപ്പെടെ അഞ്ചുപേർ ദാരുണമായി മരിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ബൈജു-നിസ്സി ദമ്പതികളുടെ മകൾ ടീന (26)യും അമ്പലവയൽ ഇളയിടത്തു മഠത്തിൽ അഖിൽ അലക്സ് (28) യുമാണ് മരണപ്പെട്ട വയനാട്ടുകാർ. മദീനയിലെ കാർഡിയാക് സെന്ററിൽ നിന്ന് അൽ ഉല സന്ദർശനത്തിനിടെയായിരുന്നു അപകടം.മരണപ്പെട്ട മറ്റ് മൂന്ന് പേർ മദീന സ്വദേശികളാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജൂൺ 6 ന് ടീനയും അഖിൽ അലക്സും വിവാഹിതരാകാനിരിക്കെയാണ് ദുരന്തം. വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്ക് തിരിക്കാൻ ഒരുക്കമൊരുക്കുന്നതിനിടെയാണ് അപകടം നടന്നത്.