വിഷു പ്രമാണിച്ച് സംസ്ഥാന സർക്കാർ ആശ്വാസകരമായ തീരുമാനവുമായി മുന്നോട്ടു പോയിട്ടുണ്ട്. സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെൻഷനും ഉൾപ്പെടെയുള്ള വകുപ്പുകൾ വഴി ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷൻ മുമ്പുതന്നെ വിതരണം ചെയ്യാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 820 കോടി രൂപ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
ഏകദേശം 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതമാണ് ലഭിക്കുക. അടുത്ത ആഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വിഷുവിന് മുമ്പ് എല്ലാ ഗുണഭോക്താക്കൾക്കും തുക ലഭിക്കുന്നതിനായി കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്.
26 ലക്ഷത്തിലേറെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യും. മറ്റു ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ മുഖേന വീടുകളിലെത്തി പെൻഷൻ കൈമാറും. ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായി 8.46 ലക്ഷം പേർക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ തന്നെ അനുവദിച്ചു. അതിനായി 24.31 കോടി രൂപ ചെലവിട്ടതായും അറിയിച്ചിട്ടുണ്ട്. ഈ തുക പിഎഫ്‌എംഎസ് (PFMS) സംവിധാനം മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നികുതിയായി എത്തും.
വിഷു ആഘോഷങ്ങൾക്ക് മുമ്പ് ലഭിക്കുന്ന ഈ പെൻഷൻ സഹായം, ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.