പാന്‍ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്നു എന്നത് എങ്ങനെ ഉറപ്പാക്കാം? ഇപ്പോൾ തന്നെ പരിശോധിക്കാം

പാന്‍-ആധാര്‍ ലിങ്ക് ചെയ്തില്ലേ? ഇനി തടസ്സം നേരിടേണ്ടി വരും; പുതിയ വിജ്ഞാപനം പുറത്തിറങ്ങിഇന്ത്യയിലെ നികുതി വകുപ്പ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കിയതായി പുതിയ വിജ്ഞാപനം പുറത്തിറക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇതിനകം ലിങ്ക് ചെയ്യാത്തവർക്ക് സാമ്പത്തിക ഇടപാടുകളിൽ നിന്നും ഇന്കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമുള്ള വഴിയില്‍ തടസ്സം നേരിടേണ്ടി വരും. വ്യാജ പാന്‍ കാര്‍ഡുകളും നികുതി വെട്ടിപ്പുകളും തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ഉദ്ദേശ്യം.ആരൊക്കെ ഒഴിവാക്കപ്പെടുന്നു?ആസം, മേഘാലയ, ജമ്മു കശ്മീർ, കേന്ദ്രഭരണ പ്രദേശങ്ങള്‍, 80 വയസ്സിന് മുകളിലുള്ളവർ, പ്രവാസികള്‍ എന്നീ വിഭാഗങ്ങളിലാണ് നിന്ന് ലിങ്ക് ചെയ്യൽ ഒഴിവാക്കിയിരിക്കുന്നത്. ഇവരെ ഒഴികെ എല്ലാ ഇന്ത്യന്‍ പൗരന്മാരും പാന്‍-ആധാര്‍ ലിങ്ക് നിർബന്ധമായും ചെയ്യേണ്ടതുണ്ട്.ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?നിങ്ങളുടെ പാന്‍-ആധാര്‍ ലിങ്ക് സ്റ്റാറ്റസ് പരിശോധിക്കാൻ താഴെയുള്ള ചുവടുപടി പിന്തുടരുo

1. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ (https://www.incometax.gov.in) ലോഗിൻ ചെയ്യുക.

2. Quick Links വിഭാഗത്തിൽ നിന്നുള്ള Link Aadhaar Status തിരഞ്ഞെടുക്കുക.

3. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി, View Link Aadhaar Status എന്ന ബട്ടണ്‍ ക്ലിക്കുചെയ്യുക.

4. നിങ്ങളുടെ ലിങ്ക് സ്റ്റാറ്റസ് സ്‌ക്രീനിൽ കാണിക്കും.ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ സ്ഥിരീകരണം കാണിക്കും.ഇല്ലെങ്കില്‍, Link Now എന്ന ഓപ്ഷന്‍ വഴി ഉടന്‍ ലിങ്ക് ചെയ്യാം.അവസാന തീയതി കഴിഞ്ഞ് പാന്‍-ആധാര്‍ ലിങ്ക് ചെയ്യാതെ താമസിക്കുന്നതിനു ഗണ്യമായ fine ഉണ്ടാകാവുന്നതാണ്. അതിനാല്‍, വൈകാതെ തന്നെ ഈ പ്രക്രിയ പൂർത്തിയാക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top