വയനാട് ചുരത്തിൽ റോപ്പ് വേ പദ്ധതി പി.പി.പി മാതൃകയിൽ; വിനോദ സഞ്ചാരത്തിൽ പുതിയ തലത്തേക്ക് കേരളംവയനാടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കുകയാണ് റോപ്പ് വേ പദ്ധതി. അടിവാരം മുതല്‍ ലക്കിടി വരെയുള്ള 3.67 കിലോമീറ്റർ ദൂരത്തിലുള്ള റോപ്പ് വേ പദ്ധതി പൊതുജന-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ നടപ്പാക്കാൻ കേരള സർക്കാർ കെ.എസ്.ഐ.ഡി.സി.-യ്ക്ക് തത്വത്തിൽ അനുമതി നൽകി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഏകദേശം 100 കോടി രൂപയുടെ ചെലവില്‍ നിശ്ചയിച്ചിരിക്കുന്ന ഈ പദ്ധതി, സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് മുന്നോട്ട് പോകുന്നത്.2023 ഒക്ടോബർ 20ന് ചേർന്ന ഏകജാലക ക്ലിയറൻസ് ബോർഡിന്റെ 37-ാമത് യോഗത്തിലാണ് വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിർദേശം വെസ്റ്റേണ്‍ ഗാട്ട് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ചത്. പദ്ധതിയുടെ ലോവർ ടെർമിനലിന് ആവശ്യമായ ഏകദേശം ഒരു ഏക്കർ ഭൂമി സർക്കാർ നൽകാനാണ് തീരുമാനം. റവന്യൂ വകുപ്പ് കൈമാറുന്ന ഭൂമി പിന്നീട് കെ.എസ്.ഐ.ഡി.സി-യിലേക്ക് കൈമാറും.പദ്ധതിയിലുള്‍പ്പെടുന്ന ഘടകങ്ങള്‍:6 സീറ്റുള്ള എ.സി കേബിള്‍ കാറുകള്‍ (മണിക്കൂറില്‍ 400 പേര്‍ക്ക് യാത്ര സാധ്യം)15 മിനിറ്റില്‍ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാവുന്ന സംവിധാനം40-ഓളം ടവറുകള്‍ ഘടിപ്പിക്കുംടെർമിനലുകളോട് ചേര്‍ന്ന് പാര്‍ക്കിങ്, പാര്‍ക്ക്, ഹോട്ടല്‍, മ്യൂസിയം, കഫ്റ്റീരിയ, ഓഡിറ്റോറിയം, ആംഫി തിയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ഇതുവരെ 40 മിനിറ്റോളം സമയം വേണ്ടിയിരുന്ന യാത്രയുടെ ദൂരം ആധുനിക സംവിധാനം കൊണ്ട് 15 മിനിറ്റിലേക്ക് ചുരുക്കിയെടുക്കുന്നതോടെ വിനോദസഞ്ചാര മേഖലയും യാത്രാസൗകര്യവും വന്‍മാറ്റം നേരിടുമെന്നാണ് പ്രതീക്ഷ.