ഇന്നും നാളെയും കേരളത്തിൽ മിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്നും 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യം “ശക്തമായ മഴ” എന്ന വിഭാഗത്തിൽപ്പെടും.അതേസമയം, തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതായി റിപ്പോർട്ട്. ഇത് നാളെ വരെ തെക്ക് പടിഞ്ഞാറ് ദിശയിലേക്കും പിന്നീട് വടക്കുഭാഗത്തേക്കും സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.ഇതിനോട് ബന്ധപ്പെട്ട് ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയും അനുഭവപ്പെടാനും സാധ്യതയുള്ളതിനാൽ, ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top